പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രണ്ട് നേരം പല്ല് തേക്കാറില്ലേ. എന്നാല്‍ അത് മാത്രം പോരാ, ടൂത്ത്ബ്രഷിന്റെയും പേസ്റ്റിന്റെയുമെല്ലാം കാര്യത്തില്‍ ശ്രദ്ധ വേണം.

ടൂത്ത്ബ്രഷ്

പല്ല് തേക്കാനായി ടൂത്ത്ബ്രഷ് നനയ്ക്കാറുണ്ടല്ലേ? പേസ്റ്റ് തേക്കുന്നതിന് മുമ്പ് ബ്രഷ് നനയ്ക്കുന്നത് അത്ര നല്ല ശീലമല്ല.

ടൂത്ത്‌പേസ്റ്റ്

ടൂത്ത് പേസ്റ്റില്‍ ശരിയായ അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രഷ് വീണ്ടും നനയ്‌ക്കേണ്ട കാര്യമില്ല.

വേണ്ട

പല്ല് തേക്കുന്നതിന് മുമ്പായി ബ്രഷ് നനയ്ക്കുകയാണെങ്കില്‍ ജലാംശം വര്‍ധിച്ച് പേസ്റ്റില്‍ നിന്ന് വേഗത്തില്‍ പത ഉണ്ടാകും.

കാരണം

ഇങ്ങനെ പത ഉണ്ടാകുന്നത് വഴി ശരിയായ രീതിയില്‍ പല്ല് തേക്കാന്‍ സാധിക്കില്ല. മാത്രമല്ല ശക്തമായി പല്ല് തേക്കുന്നതും അത്ര നല്ലതല്ല.

അരുത്

ടൂത്ത്ബ്രഷിന് സംരക്ഷണം ഒരുക്കുന്നതിനായി അവയ്ക്ക് ഒരു ക്യാപ് ഇട്ട് കൊടുക്കുന്നതും നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ക്യാപ്

ഇടയ്ക്കിടെ ബ്രഷ് മാറ്റിക്കൊണ്ടിരിക്കുന്നതാണ് നല്ലത്. ബ്രഷ് മാറ്റാതിരിക്കുന്നത് അതിവേഗം വായില്‍ അണുബാധ വരുന്നതിന് കാരണമാകും.

പഴക്കം

വായുടെ പിന്‍ഭാഗത്തും വൃത്തിയാക്കാന്‍ സാധിക്കുന്ന ഫ്‌ളെക്‌സിബിളായ ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഫ്‌ളെക്‌സിബിള്‍

ദിവസവും രണ്ട് നേരം പല്ല് തേക്കണം. രാവിലെ എഴുന്നേറ്റയുടെയും രാത്രി ഭക്ഷണം കഴിച്ചതിന് ശേഷവും പല്ല് തേക്കാവുന്നതാണ്.

പല്ല് തേക്കാം