ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൈഗ്രേയ്ൻ. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട്‌ ആണ് മൈഗ്രേയ്ൻ എന്ന് വേണമെങ്കിൽ പറയാം.

മെെ​ഗ്രേയ്ൻ

Image Courtesy: : Pinterest

മെെ​ഗ്രേയ്ൻ തുടങ്ങിയാൽ ഇത് നാല് മണിക്കൂർ മുതൽ കുറച്ച് ദിവസം വരെ നീണ്ടു നിൽക്കുന്നു. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മെെ​ഗ്രേയ്ൻ

തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ തലവേദന വരെ അനുഭവപ്പെടാം. ഇത് മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നിൽക്കാം. 

തലവേദന

മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് മൂഡ് സ്വിങ്സ്‌ ആണ്. സന്തോഷം ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ വരുന്നത്.

മൂഡ് സ്വിങ്സ്‌

മൈഗ്രേനിന്‍റെ മറ്റൊരു ലക്ഷണം ക്ഷീണമാണ്. തലവേദനയോടൊപ്പം അമിതമായ ക്ഷീണം അനുഭവപ്പെടാം.

ക്ഷീണം

മെെ​ഗ്രേയ്ൻ ഉള്ളവർക്ക് കഴുത്ത് വേദന അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ പറയുന്നു.

കഴുത്ത് വേദന

മെെ​ഗ്രേയ്ൻ ഉള്ളവർക്ക് അമിത വിശപ്പ് അനുഭവപ്പെട്ടേക്കും. ആരോഗ്യകരമല്ലാത്ത ഭക്ഷണത്തോടുള്ള താല്പര്യം കൂടുന്നു.

അമിത വിശപ്പ് 

NEXT: നഖങ്ങളുടെ ആരോഗ്യത്തിന്  ഇവ പതിവാക്കാം