21 July 2024

SHIJI MK

നിപ രോഗലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും

കേരളത്തില്‍ വീണ്ടും നിപ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. എന്താണ് നിപയെന്നും ഈ രോഗം എങ്ങനെ വരുന്നു എന്ന സംശയം ആളുകളിലുണ്ടാകും. Photo by Fusion Medical Animation on Unsplash

നിപ

ഹെനിപാ വൈറസ് ജീനസില്‍ ഉള്‍പ്പെടുന്ന നിപ വൈറസ് പാരാമിക്‌സ് വൈറിഡോ ഫാമിലിയിലെ ഒരംഗമാണ്. Photo by CDC on Unsplash

എന്താണ് നിപ

നിപ രോഗബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് ഈ രോഗം മനുഷ്യരിലേക്കെത്തുന്നത്. Photo by CDC on Unsplash

രോഗ വാഹകര്‍

പനിയും, ശരീരവേദനയും, ക്ഷീണം, ചുമ, തൊണ്ടവേദന, ഛര്‍ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം. Photo by CDC on Unsplash

ലക്ഷണങ്ങള്‍

രോഗാണുക്കള്‍ ശരീരത്തിലെത്തി നാല് മുതല്‍ 21 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. Photo by National Institute of Allergy and Infectious Diseases on Unsplash

എത്ര ദിവസത്തിനുള്ളില്‍

രക്തം, മൂത്രം, തൊണ്ടയില്‍ നിന്നുള്ള സ്രവം, നട്ടെല്ലില്‍ നിന്നുള്ള സ്രവം എന്നിവ കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗം കണ്ടെത്തുന്നത്.

സ്ഥിരീകരണം

മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നന്നായി ശ്രദ്ധിക്കുക.

മുന്‍കരുതലുകള്‍

രോഗികളെ പരിചരിക്കുമ്പോള്‍ പിപിഇ കിറ്റ് ധരിക്കാം, രോഗികളുടെ സ്രവം ശരീരത്തിലാകരുത്, രോഗി ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിക്കരുത്.

ശ്രദ്ധിക്കാം