ശക്തമായ പല്ലുകളാണ് കടുവയുടെയും പുലിയുടെയും ആയുധം. ഇരകളെ ആക്രമിക്കുന്ന ഇവയുടെ പ്രധാന ആയുധമാണ് പല്ലുകള്‍
മുന്‍വശത്തെ പല്ലുകള്‍ (canines) നാല് ഇഞ്ച് വരെ നീളത്തില്‍ വളരുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ഇരയെ പിടിക്കാനും ആഴത്തില്‍ മുറിവേല്‍പ്പിക്കാനും പറ്റുന്ന തരത്തിലാണ് ഇവയുടെ പല്ലുകള്‍. അസ്ഥികള്‍ പോലും ഇവയുടെ പല്ലുകള്‍ക്ക് മുന്നില്‍ നിസാരമത്രേ.
വലിയ കടുവകള്‍ക്ക് 30 പല്ലുകളാണുള്ളതെന്ന് സ്പാഡെന്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഏകദേശം മനുഷ്യന്റെ (32) അടുത്തെത്തും
പല്ലുകള്‍ക്കും (canines) പിന്‍പല്ലുകള്‍ക്കും (back teeth) ഇടയില്‍ വിടവുകൾ ഉണ്ട്. ഇത് ഇരയെ പിടിക്കാന്‍ സഹായിക്കുന്നു
ഇൻസിസറുകൾ, കാനിന്‍, കാർണേഷ്യൽ പല്ലുകള്‍ തുടങ്ങി വിവിധതരം പല്ലുകള്‍ കടുവകള്‍ക്കുമുണ്ടെന്ന് 'സീവേള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു
മനുഷ്യനെ പോലെ പ്രായാധിക്യം കടുവകളുടെ പല്ലുകളിലും തേയ്മാനമുണ്ടാക്കും. അപ്പോള്‍ പല്ലുകള്‍ നഷ്ടപ്പെടാനും സാധ്യതയെന്ന് സ്പാഡെന്റല്‍ റിപ്പോര്‍ട്ട് ചെയ്തു
പുലികളെയും മറ്റും വേട്ടയാടി പല്ല് മാലയിലിടുന്നവര്‍ സൂക്ഷിക്കുക. ഇത് നിയമവിരുദ്ധമാണ്. അഴിയെണ്ണേണ്ടി വരും