ഭക്ഷണം പാകം ചെയ്യുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണത്തിന് രുചിയുണ്ടായിരിക്കില്ല. ഉപ്പ് കൂടിയായും കുറഞ്ഞാലുമെല്ലാം രുചിയില്‍ മാറ്റം വരും.
പക്ഷെ പലരും അളവില്‍ കൂടുതലാണ് ഉപ്പ് കഴിക്കുന്നത്. നിങ്ങള്‍ അമിതമായി ഉപ്പ് കഴിക്കുന്നുണ്ട് എന്നതിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നോക്കാം.
അമിതമായി ഉപ്പ് ശരീരത്തിലെത്തിയാല്‍ നിങ്ങള്‍ക്ക് ഇടയ്ക്കിടെ ദാഹം തോന്നാം. ഉപ്പ് കോശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കുകയും നിര്‍ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്.
ഉപ്പിന്റെ അളവ് വര്‍ധിച്ചാല്‍ ശരീരത്തില്‍ വെള്ളം നില്‍നില്‍ക്കുന്നതിന് കാരണമാകും. ഇത് കൈകള്‍, കാലുകള്‍, മുഖം എന്നിവിടങ്ങളില്‍ വീക്കത്തിന് വഴിവെക്കും.
ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത് വഴി രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദം ഉണ്ടാകുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ആരോഗ്യവും മോശമാകും.
കൂടാതെ ഉപ്പ് അമിതമായി കഴിക്കുന്നത് നിര്‍ജലീകരണം, രക്തസമ്മര്‍ദത്തിലെ മാറ്റങ്ങള്‍ എന്നിവ കാരണം തലവേദനയുണ്ടാക്കും.
ഉപ്പ് വലിയ അളവില്‍ ശരീരത്തിലെത്തുന്നത് വൃക്കകളെയും തകരാറിലാക്കും. വൃക്കയില്‍ കല്ലുകള്‍ക്കും വഴിവെക്കുന്നുണ്ട്.