നഖങ്ങൾക്ക് ഭംഗി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് നെയില്‍ പോളിഷ്. പ്രത്യേകിച്ചും, പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് ഇതിനോട് കൂടുതൽ താല്പര്യം. എന്നാല്‍ പലപ്പോഴും ഈ നെയില്‍ പോളിഷുകള്‍ അപകടകാരി ആകാറുണ്ടെന്ന് എത്രപേർക്ക് അറിയാം.
Image Courtesy: Getty Images/PTI
ചില നെയിൽ പോളിഷുകളിൽ ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാന്‍ക്രിയാറ്റിക് ക്യാൻസറിന് വരെ കാരണമായേക്കാം. നമ്മൾ ഇവ നഖത്തിലാണ് ഇടുന്നതെങ്കിലും നമ്മുടെ ചര്‍മത്തിലൂടെ ഇവ ഉള്ളിലേക്ക് എത്തുന്നുണ്ട്.
അതുപോലെ, നെയില്‍ പോളിഷിട്ട് നഖം കടിക്കുമ്പോഴും ഇത് ഉള്ളിലേയ്ക്ക് ചെല്ലുന്നു. നെയിൽ പോളിഷ് ഉപയോഗം മൂലം ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങൾ നോക്കാം.
നെയില്‍ പോളിഷില്‍ ഫോര്‍മാല്‍ഡിഹൈഡ്, ഡൈ ബ്യൂട്ടൈല്‍ പെസ്തലേറ്റ്, ടൊളുവിന്‍ തുടങ്ങിയ ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നെയിൽ പോളിഷ് ഇടുന്ന സമയത്ത് നമ്മൾ ശ്വസിച്ചാല്‍ മനംപിരട്ടല്‍, തലവേദന പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കും.
നെയിൽ പോളിഷിന്റെ മണം ശ്വസിക്കുന്നതിലൂടെ ആസ്തമ പോലുള്ള ശ്വസന പ്രശ്നങ്ങൾക്ക് കാരണമായേക്കും. ആസ്ത്മ പ്രശ്നം ഉള്ളവർക്ക് അത് അധികമാകാനും സാധ്യതയുണ്ട്.
നെയിൽ പോളിഷ് ഏതെങ്കിലും മാർഗത്തിലൂടെ ശരീരത്തിനുള്ളതിൽ ചെന്നാൽ അള്‍സര്‍, വയറുവേദന, വയറിന് അസ്വസ്ഥത തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകാം.
നെയിൽ പോളിഷിലും, നെയിൽ പോളിഷ് റിമൂവറിലും അസെറ്റോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇവ നഖത്തിനെ വരണ്ടതാക്കുകയും, നഖത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
സ്ഥിരമായി നെയിൽ പോളിഷ് ഉപയോഗിക്കുന്നത് തൈറോയ്ഡ്, ഗൈനക്കോളജിക്കല്‍ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കും.