വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ബ്ലാക്ക് ടീയിൽ ഗ്രീൻ ടീയെക്കാൾ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
Image Courtesy: Getty Images/PTI
കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ് വൃക്കകളെ തകരാറിലാക്കുന്നു. ഇത് കിഡ്‌നി സ്റ്റോണിനും കാരണമാകും.
കട്ടൻ ചായ അല്ലെങ്കിൽ കാപ്പി അസിഡിറ്റി സ്വഭാവമുള്ളവയാണ്. അതിനാൽ വെറും വയറ്റിൽ ഇത് കുടിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ ദഹനക്കേടിന് കാരണമാകുന്നു.
കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിൻ എന്ന സംയുക്തം നിർജ്ജലീകരണത്തിന് കാരണമാകും.
കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിൻ എന്ന സംയുക്തം മലബന്ധത്തിനും കാരണമായേക്കും.
ബ്ലാക്ക് ടീ അസിഡിക് സ്വഭാവമുള്ളതിനാൽ, രാവിലെ എണീറ്റ ഉടനെ ഇത് കുടിക്കുമ്പോൾ പല്ലിന്റെ ഇനാമൽ ദ്രവിക്കാനും, മറ്റ് മോണ രോഗങ്ങൾക്കും കാരണമാകുന്നു.
വെറും വയറ്റിൽ കട്ടൻ ചായ കുടിക്കുന്നത് വയറുവീർക്കുന്നതിന് കാരണമാകും.