അമിനോ ആസിഡുകൾ, ഹെൽത്തി ഫാറ്റ്, വിറ്റാമിൻ എന്നിവയടങ്ങിയ വിത്തുകൾ പ്രോട്ടീനാൽ സമ്പുഷ്ടമാണ്. ഇറച്ചിയേക്കാൾ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പ്രോട്ടീൻ

Image Courtesy: Getty Images/PTI

വിറ്റാമിൻ ഇ, മഗ്നീഷ്യം, ഹെൽത്തി ഫാറ്റ് എന്നിവയാൽ സമ്പന്നമാണ് സൂര്യകാന്തി വിത്ത്. 100 ഗ്രാം സൂര്യകാന്തി വിത്തിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

സൂര്യകാന്തി വിത്ത് 

മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയ മത്തങ്ങ വിത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 100 ഗ്രാം മത്തങ്ങ വിത്തിൽ 19 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ വിത്തുകൾ

മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയവയാൽ സമ്പന്നമാണ് എള്ള്. 100 ഗ്രാം എള്ളിൽ 18 ഗ്രാം പ്രോട്ടീനുണ്ട്.

എള്ള്

ഫ്‌ളാക്‌സ് സീഡിന് ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. 100 ഗ്രാം ഫ്‌ളാക്‌സ് സീഡിൽ 18 ഗ്രാം പ്രോട്ടീനുണ്ട്.

ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്)

കീൻവ വിത്തിൽ ധാരാളം ഫൈബറും മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കീൻവ വിത്തിൽ 14 ഗ്രാം പ്രോട്ടീനുണ്ട്.

കീൻവ വിത്ത് 

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ചിയ വിത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 100 ഗ്രാം ചിയ വിത്തിൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

ചിയ വിത്ത് 

NEXT: പതിവായി എള്ള് കഴിക്കൂ..ഗുണങ്ങൾ ഏറെയാണ്