28 August  2024

SHIJI MK

ഓണവിഭവങ്ങള്‍ എന്തെല്ലാം എന്നറിയാമോ?

മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. ഓണക്കാലം ഇങ്ങെത്തി. ചിങ്ങം പിറന്നതോടെ ഓണത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍.

ഓണം

Credits: IndiaPix/IndiaPicture

ഓണത്തിന് സദ്യ കഴിക്കാനുള്ള തയാറെടുപ്പിലായിരിക്കും എല്ലെ എല്ലാവരും. എന്തൊക്കെയാണ് ഓണവിഭവങ്ങള്‍ എന്ന് അറിയാമോ?

ഓണവിഭവം

വറുത്തരച്ച സാമ്പാര്‍ സാധാരണ സാമ്പാറില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. പല നാട്ടിലും പല തരത്തിലുള്ള സാമ്പാറാണുള്ളത്.

സാമ്പാര്‍

Credits: Social Media 

വെളിച്ചെണ്ണയും കറിവേപ്പിലയും പച്ചക്കറികളും തേങ്ങയുമെല്ലാം ചേര്‍ത്ത് കട്ടിയാക്കി ഉണ്ടാക്കുന്ന വിഭവമാണ് അവിയല്‍.

അവിയല്‍

Credits: Social Media 

മത്തങ്ങയും പയറും തേങ്ങയും ഉപയോഗിച്ചാണ് ഈ കറി. എല്ലായിടത്തും ഈ വിഭവം ഉണ്ടാക്കാറില്ല.

മത്തങ്ങ എരിശേരി

Credits: Social Media 

അരിപ്പൊടിയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കേരളത്തിലെ പരമ്പരാഗത ഭക്ഷണം. കറിയും പഴവും പപ്പടവുമെല്ലാം ചേര്‍ത്ത് കഴിക്കാം.

അരിപുട്ട്

Credits: Social Media 

വെണ്ടക്ക കറിയോ അല്ലെങ്കില്‍ കിച്ചടിയോ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. തൈര് ചേര്‍ത്താണ് കിച്ചടി തയാറാക്കുന്നത്.

വെണ്ടക്ക കറി

Credits: Social Media 

ഓണമാകുമ്പോള്‍ കേരളത്തിലെ ഒരുവിധം എല്ലാ വീടുകളിലും ഉണ്ണിയപ്പം തയാറാക്കാറുണ്ട്. ഓണനാളുകളിലെ വിശിഷ്ട വിഭവം കൂടിയാണിത്.

ഉണ്ണിയപ്പം

Credits: Social Media 

കായ വറുത്തത് ഇല്ലാതെ എങ്ങനെയാണ് ഓണം ആസ്വദിക്കുന്നത്. സദ്യയില്‍ വിളമ്പിയും അല്ലാതെയുമെല്ലാം എത്ര കായ വറുത്തതാണ് നമ്മള്‍ കഴിക്കുന്നത്.

കായ വറുത്തത്

Credits: Social Media 

ഓണത്തിന് പപ്പടം വീട്ടില്‍  തന്നെ തയാറാക്കാം

NEXT