ചുവപ്പ് നിറത്തിൽ ഹൃദയത്തിന്റെ ആകൃതിയുള്ള സ്ട്രോബെറി വിറ്റാമിൻ സി, ആന്റി-ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. സ്ട്രോബെറി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
Image Courtesy: Getty Images/PTI
സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള ഫൈബറുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിഡിനുകൾ ഹൃദ്രോഗം തടയാൻ സഹായിക്കുന്നു.
സ്ട്രോബെറിയിലുള്ള ആന്റി-ഓക്സിഡന്റുകൾ, ഫൈറ്റോക്കെമിക്കലുകൾ എന്നിവ സന്ധികളിൽ വരുന്ന നീരും പഴുപ്പും തടയാൻ സഹായിക്കും.
വിറ്റാമിൻ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവുമുണ്ടാകാൻ നല്ലതാണ്.
സ്ട്രോബെറിയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.