നമ്മുടെ വീടുകളിൽ എല്ലാ ദിവസവും ഉണ്ടാകുന്ന ഒന്നാണ് കഞ്ഞിവെള്ളം. പലരും ഇത് കുടിക്കാറുണ്ടെങ്കിലും, ഒഴിവാകുന്നവരും ഉണ്ട്. അതിനാൽ, കഞ്ഞി വെള്ളം കുടിക്കുന്നതിന്റെ പ്രധാന ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI?Freepik
ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുള്ള കഞ്ഞിവെള്ളം മലബന്ധ പ്രശ്‌നം അകറ്റാൻ സഹായിക്കുന്നു.
കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പൊട്ടാസ്യം, മഗ്നീഷ്യം, ഇലക്ട്രോലൈറ്റുകൾ എന്നിവ അടങ്ങിയ കഞ്ഞിവെള്ളം മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
30 മിനിറ്റോളം ഫ്രിഡ്ജിൽ സൂക്ഷിച്ച കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖത്തെ സുന്ദരമാക്കാൻ സഹായിക്കും.
ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ കഞ്ഞിവെള്ളം അൽപ്പം ഉപ്പിട്ട് കുടിക്കുന്നത് ക്ഷീണം അകറ്റാൻ മികച്ചതാണ്.