വെള്ള, പിങ്ക്, വയലറ്റ്, മഞ്ഞ തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്ന റാഡിഷിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫൈബർ, വിറ്റാമിൻ സി എന്നിവയുടെ കലവറയായ റാഡിഷിന്റെ ഗുണങ്ങൾ നോക്കാം.

റാഡിഷ്

Image Courtesy: Getty Images/PTI

റാഡിഷിൽ വിറ്റാമിൻ സി, ഇ, എ, ബി6, കെ, ഫൈബർ, സിങ്ക്, കാൽസ്യം, പൊട്ടാസ്യം, അയൺ, കോപ്പർ തുടങ്ങി ശരീരത്തിന് ആവശ്യമായിട്ടുള്ള നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോഷകങ്ങളുടെ കലവറ

ധാരാളം പൊട്ടാസ്യം അടങ്ങിയ റാഡിഷ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ഫൈബറാൽ സമ്പന്നമായ റാഡിഷ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

റാഡിഷിൽ അടങ്ങിയിട്ടുള്ള അന്തോസയാനിൻസ് എന്ന ഘടകം ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം 

വിറ്റാമിൻ സി ധാരാളം അടങ്ങിയ റാഡിഷ് കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഗുണം ചെയ്യും.

ചർമ്മത്തിന്റെ ആരോഗ്യം

വിറ്റാമിൻ സി, ഫോളിക് ആസിഡ്, ഫ്ളേവനോയിഡുകൾ എന്നിവയുടെ കലവറയായ റാഡിഷ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

NEXT: കൂൺ ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ