വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി-ഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് നാരങ്ങ. നാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

നാരങ്ങ

Image Courtesy: Getty Images

വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

Image Courtesy: Getty Images

ഭക്ഷണത്തിന് മുകളിൽ അൽപ്പം നാരങ്ങാ പിഴിയുന്നത് ദഹനത്തിന് സഹായിക്കും. രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

Image Courtesy: Getty Images

നാരങ്ങയിലെ സിട്രിക് ആസിഡ് അയേണിനെ ആഗിരണം ചെയ്യാനും അതുവഴി വിളർച്ച അകറ്റാനും സഹായിക്കുന്നു.

വിളർച്ച അകറ്റാൻ

Image Courtesy: Getty Images

നാരങ്ങ വെള്ളം കുടിക്കുന്നത് പതിവാക്കിയാൽ നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും.

നിർജ്ജലീകരണം തടയാൻ

Image Courtesy: Getty Images

നാരങ്ങായിൽ ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

Image Courtesy: Getty Images

ചെറുചൂട് വെള്ളത്തിൽ നാരങ്ങനീരും ഒരു നുള്ള് തേനും ചേർത്ത് കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് നല്ലതാണ്.

തൊണ്ടവേദന അകറ്റാൻ

Image Courtesy: Getty Images

NEXT: മാങ്കോസ്റ്റീനിന്റെ ഗുണങ്ങൾ!