രുചി പോലെ തന്നെ ഗുണത്തിലും മുന്നിലാണ് മധുരക്കിഴങ്ങ്. ഇവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI/Freepik
ധാരാളം വിറ്റാമിൻ സി അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നാരുകളാൽ സമ്പന്നമായ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങിൽ കലോറി കുറവാണ്. അതിനാൽ, ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീഭാരം കുറയ്ക്കാൻ സഹായിക്കും.
മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6, ബീറ്റാകരോട്ടിൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
മധുരക്കിഴങ്ങിൽ ബീറ്റാകരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടഞ്ഞ്, ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.