ഒരു ബൗൾ സാലഡ് ദിവസവും കഴിക്കുന്നത് ശരീരത്തിന് പല വിധത്തിൽ ഗുണം ചെയ്യും. പച്ചക്കറി, മാസം, പയറുവർഗങ്ങൾ, ഇലക്കറികൾ, പഴങ്ങൾ എന്നിങ്ങനെ വിവിധ ചേരുവകൾ ഉപയോഗിച്ച് സാലഡുകൾ തയ്യാറാക്കാറുണ്ട്. 

സാലഡ്

Image Courtesy: Getty Images/PTI

ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ സാലഡ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സാലഡ്

ധാരാളം ഇലക്കറികൾ ഉൾപ്പെടുത്തിയിട്ടുള്ള സാലഡുകൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ സാലഡുകൾ പതിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

മാംസം, മൽസ്യം, പയറുവർഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ സാലഡ് കഴിക്കുന്നത് പേശികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പേശികളുടെ ആരോഗ്യം

ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള സാലഡുകൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നു

ലെറ്റൂസ്, ചീര, ബ്രൊക്കോളി തുടങ്ങിയവ ഉൾപ്പെടുത്തിയ സാലഡ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

അധികം കലോറികൾ ഇല്ലാതെ തന്നെ സാലഡുകൾ വയറു നിറയ്ക്കുന്നു. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

NEXT: പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരിചയെപ്പെടാം