ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് മാതളനാരങ്ങ. ഇവ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. മാതളനാരങ്ങ കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
ധാരാളം വിറ്റാമിൻ സി അടങ്ങിയ മാതളനാരങ്ങ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മാതളനാരങ്ങ പതിവായി കഴിക്കുന്നത് വിളർച്ച തടയാൻ ഗുണം ചെയ്യും.
ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമായ മാതളനാരങ്ങ പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ ചില ക്യാൻസർ സാധ്യതകളെ തടയാൻ സഹായിക്കും.
ധാരാളം ഫൈബർ അടങ്ങിയ മാതളനാരങ്ങയിൽ കലോറി കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും.