വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പൈനാപ്പിൾ ജ്യൂസ്

Image Courtesy: Getty Images/PTI

വിറ്റാമിൻ സിയാൽ സമ്പന്നമായ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി

പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോംലൈൻ, പൊട്ടാസ്യം എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

വിറ്റാമിൻ സി ധാരാളം അടങ്ങിയ പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് കൊളാജൻ ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ചർമ്മത്തിന്റെ ആരോഗ്യം

ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബ്രോംലൈൻ എന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ഫൈബറും പൈനാപ്പിളിൽ അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തിന് നല്ലതാണ്. 

ദഹനം മെച്ചപ്പെടുത്തുന്നു

പൈനാപ്പിളിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

മംഗനീസ്‌, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ പൈനാപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.

എല്ലിനും പല്ലിനും

NEXT: വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കുടിക്കരുതേ... കാരണം ഇതാണ്