ഗ്രീൻ ടീ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പാനീയമാണ്. മറ്റ് പാനീയങ്ങളെ വെച്ച് നോക്കുമ്പോൾ ഗ്രീൻ ടീയിൽ കഫീനിന്റെ അളവ് കുറവാണ്. ഗ്രീൻ ടീ കുടിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റ്സ് എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ ദന്തക്ഷയം, ദന്ത രോഗങ്ങൾ, വായ് നാറ്റം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയകളുടെയും വൈറസുകളുടെയും വളർച്ച തടയുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ, തിയാനിൻ എന്നിവ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾ എന്ന ആന്റി-ഓക്സിഡന്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കാറ്റെച്ചിൻ എന്ന ആന്റി-ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയവ വിവിധ അണുബാധകളെ ചെറുക്കൻ ശരീരത്തെ സഹായിക്കുന്നു.