വിറ്റാമിൻ ഡി, കെ, ഇ, എ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. പ്രതിരോധശേഷി ഉൾപ്പടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ധാരളം വിറ്റാമിനുകൾ അടങ്ങിയ നെയ്യ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യുട്ടിറിക്ക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നെയ്യിൽ അടങ്ങിയിട്ടുള്ള ഹെൽത്തി ഫാറ്റ്സ്, വിറ്റാമിനുകൾ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
നെയ്യിൽ അടങ്ങിയിട്ടുള്ള ആന്റി-ഓക്സിഡന്റുകൾ ചർമ്മത്തെ നിറവ്യത്യാസം പോലുള്ള പ്രശ്‍നങ്ങൾ അകറ്റാൻ സഹായിക്കും.
കൃത്യമായ അളവിൽ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ ചീത്ത കൊഴുപ്പുകളെ അകറ്റാൻ സഹായിക്കുന്നു.
വിറ്റാമിൻ എ അടങ്ങിയ നെയ്യ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.