കാത്സ്യം, വിറ്റാമിൻ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു നേരം തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

തൈര്

Image Courtesy: Getty Images/PTI

പ്രോബയോട്ടിക്കിനാൽ സമ്പന്നമായ തൈര് പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യം

കാത്സ്യം, വിറ്റാമിൻ സി, എന്നിവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളും പാടുകളും ഇല്ലാതാക്കുന്നു. ഇവ ഒരു എക്സ്ഫോളിയേറ്റായി പ്രവർത്തിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കുന്നു. കൂടാതെ, തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

പ്രോട്ടീനാൽ സമ്പന്നമായ തൈര് പെട്ടെന്ന് വയറു നിറയ്ക്കും. അതിനാൽ തന്നെ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുന്നു

തൈരിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദായാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

NEXT: ഗ്രീൻ ടീ കുടിക്കൂ; ഗുണങ്ങൾ ഏറെ