നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം കുടിക്കുന്നത് പതിവാക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഗ്യാസ്, ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ സഹായിക്കും.
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനോടൊപ്പം, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
കറുവപ്പട്ട ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു.
ഓർമ്മശക്തി മെച്ചപ്പെടുത്താനും, അൽഷിമേഴ്‌സ് പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിലും നിന്നും സംരക്ഷണം ലഭിക്കാനും ഇവ ഒരുപരിധി വരെ സഹായിക്കും.
ചർമ്മത്തെ സംരക്ഷിക്കാനും, മുഖക്കുരു പോലുള്ള ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാനും നല്ലതാണ്.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.