ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, സി, ബി8, കെ, ഫൈബർ, പൊട്ടാസ്യം, കാൽസ്യം തുടങ്ങി ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. ദിവസും ക്യാരറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ക്യാരറ്റ്

Image Courtesy: Getty Images/PTI

വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. 

പ്രതിരോധശേഷി 

ധാരളം പൊട്ടാസ്യം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

വിറ്റാമിൻ എ ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തിക്ക് വളരെ ഗുണം ചെയ്യും.

കാഴ്ചശക്തി 

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ക്യാരറ്റിൽ കലോറി കുറവാണ്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യത്തിന് ആവശ്യമായുള്ള ആന്റി-ഓക്സിഡന്റുകൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇവ കഴിക്കുന്നത് നല്ലതാണ്.

കരളിന്റെ ആരോഗ്യം

NEXT: കൂൺ ചില്ലറക്കാരനല്ല; അറിയാം ഗുണങ്ങൾ