18 December 2024

SHIJI MK

പിസ്ത നിസാരനല്ല ദിവസവും കഴിക്കാം

Freepik Images

ഡ്രൈ നട്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പച്ച നിറത്തില്‍ കട്ടിയുള്ള തോടോട് കൂടി ലഭിക്കുന്ന പിസ്തയ്ക്കും ആവശ്യക്കാരേറേ.

പിസ്ത

പിസ്തയില്‍ ബീറ്റാ കരോട്ടില്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍, കാത്സ്യം, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.

പോഷകം

ഓരോ ദിവസവും 5 മുതല്‍ 10 വരെ പിസ്ത കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വ്യത്യസ്ത തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും.

ദിവസവും

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ പിസ്ത ഉള്‍പ്പെടുത്താവുന്നതാണ്. അതോടൊപ്പം ദഹനത്തിനും ഇത് സഹായിക്കും.

ശരീരം

പിസ്ത കഴിക്കുമ്പോള്‍ വയറ് നിറഞ്ഞത് പോലെ തോന്നിക്കും. അതിനാല്‍ വിശപ്പ് കുറയും.

വിശപ്പ്

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പിസ്ത ഏറെ നല്ലതാണ്. കാഴ്ച പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് ദിവസവും കഴിക്കാവുന്നതാണ്.

കണ്ണുകള്‍

പിസ്തയിലടങ്ങിയ വിറ്റാമിന്‍ ബി6 ലക്തത്തിലെ ഹീമോഗ്ലോബന്റെ അളവ് വര്‍ധിപ്പിക്കുന്നത് വഴി ഇത് മസ്തിഷ്‌കത്തിനും ഏറെ നല്ലതാണ്.

മസ്തിഷ്‌കം

പുരുഷന്മാരിലുള്ള ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പിസ്തയിലെ പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവ സഹായിക്കും.

ഉദ്ധാരണം

മാത്രമല്ല പിസ്തയിലടങ്ങിയ ആര്‍ജിനൈന്‍, വിറ്റാമിന്‍ ഇ എന്നിവ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.

ഹൃദയം

കഴിക്കുവാണേല്‍ ഇപ്പൊ കഴിക്കണം; തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്‌റൂട്ട്‌

NEXT