പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്ത ചായ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ശർക്കരയിൽ ഒരുപാട് പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
Image Courtesy: Getty Images/PTI
ശർക്കരയിൽ കലോറി കുറവാണ്. അതിനാൽ, പഞ്ചസാരയിട്ട ചായ കുടിക്കുന്നതിന് പകരം ശർക്കര ചായ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ശർക്കര, വളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ ശർക്കരയിൽ അടങ്ങിയിട്ടുണ്ട്.
ആന്റി-ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയ ശർക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ശർക്കര ചായയിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ പോഷകങ്ങൾ ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ സഹായിക്കും.
ശർക്കരയിലെ സെലിനിയം, സിങ്ക് എന്നിവ സമ്മർദ്ദത്തിൽ നിന്നും സംരക്ഷണം നൽകുന്നു.