എല്ലാ ഭക്ഷണങ്ങളും എല്ലായ്പ്പോഴും കഴിക്കാന്‍ പാടില്ല. അവ ഓരോന്നും കഴിക്കാന്‍ പ്രത്യേകം സമയമുണ്ട്. രാത്രി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
എരിവുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നെഞ്ചെരിച്ചിലിന് വഴിവെക്കും. നെഞ്ചെരിച്ചില്‍ കാരണം ഉറങ്ങാന്‍ ബുദ്ധിമുട്ടാകും.
പലര്‍ക്കും രാത്രിയില്‍ കാപ്പി കുടിക്കുന്ന ശീലമുണ്ട്. എന്നാല്‍ ശരീരത്തില്‍ മണിക്കൂറുകളോളം നില്‍ക്കുന്ന കഫീന്‍ ഉറക്കം തടസപ്പെടുത്തും.
രാത്രിയില്‍ മദ്യം കഴിക്കുന്നതും നല്ലതല്ല. ശരീരത്തിന് ഹാനികരമാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതോടൊപ്പം ഉറക്കം നഷ്ടപ്പെടാനും ഇത് വഴിവെക്കും.
ഇവയ്ക്ക് പുറമെ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളും രാത്രിയില്‍ കഴിക്കാന്‍ പാടുള്ളതല്ല. ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. രാത്രിയില്‍ അസ്വസ്ഥതയ്ക്കും ദഹനക്കേടിനും വഴിവെക്കും.
ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസര്‍വേറ്റിവുകളിലും ഫുഡ് അഡിറ്റീവുകളും കൊഴുപ്പും ഉണ്ടാകും. ഇവയും രാത്രിയില്‍ ദഹനക്കേടിന് വഴിവെക്കും.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ രാത്രിയില്‍ കഴിക്കുന്നതും നല്ലതല്ല. ഇവയും ദഹനക്കേടിന് കാരണമാകും. ഇതും നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും.
മധുരമുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുമ്പോള്‍ ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നു. നിങ്ങളുടെ ഊര്‍ജനിലയില്‍ ഇത് മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു.