ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും ആവശ്യമായ പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളിൽ വേദന, പേശികളുടെ ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിൻ ഡി കുറവിന്റെ ലക്ഷണങ്ങൾ. വിറ്റാമിൻ ഡി അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
സാൽമൺ പോലുള്ള കൊഴുപ്പുള്ള മൽസ്യങ്ങൾ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്.
പാൽ, തൈര്, ബട്ടർ, ചീസ് പോലുള്ള പാലുല്പന്നങ്ങൾ വിറ്റാമിൻ ഡി-യാൽ സമ്പന്നമാണ്.
കൂണിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി മാത്രമല്ല ധാരാളം വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞയിലും ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
ബദാം പാൽ, സോയ മിൽക്ക് പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കും.