കോളിഫ്ലവറിൽ കാൽസ്യം, ഫാറ്റി ആസിഡ്, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഇരുമ്പ്, ഫൈബർ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന് നോക്കാം.

കോളിഫ്ലവർ

Image Courtesy: : Pinterest

കോളിഫ്ലവറിൽ ഗ്ളൂട്ടൻ ഇല്ല, എന്നാൽ കോളിൻ ധാരാളം ഉണ്ട്. ഇവ ഓർമ്മയ്ക്കും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഓർമ്മശക്തി

Image Courtesy: : Pinterest

നാരുകളാൽ സമ്പന്നമായ കോളിഫ്ലവർ കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

Image Courtesy: : Pinterest

കോളിഫ്ലവറിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും മറ്റ് ആന്റി-ഓക്സിഡന്റുകളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധശേഷി 

Image Courtesy: : Pinterest

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള കോളിഫ്ലവറിൽ കലോറിയും കാർബും കുറവാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പകറ്റാൻ സഹായിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാൻ ഗുണം ചെയ്യും.

വണ്ണം കുറയ്ക്കാൻ 

Image Courtesy: : Pinterest

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കോളിഫ്ലവർ സഹായിക്കുന്നു.

പഞ്ചസാര നിയന്ത്രിക്കുന്നു 

Image Courtesy: : Pinterest

പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കുന്നു 

Image Courtesy: : Pinterest

NEXT: കാപ്സിക്കത്തിന്റെ ഗുണങ്ങൾ...