നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് പ്ലം. വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളുമെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടായത് കൊണ്ട് തന്നെ പ്ലം ദിവസവും കഴിക്കുന്നത് ഒരിക്കലും മോശമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാലോ?
പ്ലമ്മിലുള്ള പോളിഫിനോള്‍, ആന്തോസ്യാനിന്‍ തുടങ്ങിയവ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനും നല്ലതാണ്.
മാത്രമല്ല പ്ലമ്മില്‍ കുറഞ്ഞ കലോറിയാണുള്ളത്. കൂടാതെ ജലാംശം കൂടുതലുമാണ് അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
പ്ലമ്മില്‍ ഫൈബറിന്റെ അളവ് വളരെ ഉയര്‍ന്നത് ആയതിനാല്‍ തന്നെ ദഹന പ്രക്രിയ എളുപ്പമാക്കാനും നിങ്ങളെ സഹായിക്കുന്നു.
പ്ലമ്മില്‍ വൈറ്റമിന്‍ കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
പ്ലമ്മിലുള്ള വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വളരെ മികച്ചതാണ്.