രാവിലെ ഉറക്കം ഉണർന്ന ഉടനെ വെറും വയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ആ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. വെറും വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചു വേണം ദിനം ആരംഭിക്കാൻ. ഇങ്ങനെ ചെയ്താൽ ഗുണങ്ങൾ ഏറെയാണ്. 

വെള്ളം

Image Courtesy: Getty Images/PTI

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും. ഭക്ഷണം വേഗത്തിൽ ദഹിക്കാൻ ഇത് ഗുണം ചെയ്യും.

മെറ്റബോളിസം വർധിപ്പിക്കുന്നു

ദിവസവും രാവിലെ ഉറക്കം ഉണർന്ന ഉടനെ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധശേഷി 

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കുടലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. 

കുടലിന്റെ ആരോഗ്യം

നിർജ്ജലീകരണമാണ് മൈഗ്രെയ്‌ന്റെ പ്രധാന കാരണം. അതിനാൽ, ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് മൈഗ്രെയ്ൻ തടയാൻ സഹായിക്കും.

മൈഗ്രെയ്ൻ തടയാൻ

ധാരാളം വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും, ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. അതിനാൽ, ശരീരഭാരം നിയന്ത്രിക്കാൻ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

ശരീരഭാരം നിയന്ത്രിക്കാൻ

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചുവന്ന രക്താണുക്കളെ വേഗത്തിൽ വളരാൻ സഹായിക്കുകയും, അതിലൂടെ ഊർജം വർധിപ്പിക്കുകയും ചെയ്യുന്നു. 

ഊർജം വർധിപ്പിക്കാൻ

NEXT: രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ