ദിവസവും ഐസ് ക്യൂബ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കും. വേനൽ ചൂട് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ ഐസ് മികച്ചൊരു പ്രതിവിധിയാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഐസ്

Image Courtesy: Getty Images/PTI

ഐസ് ക്യൂബ് ഉപയോഗിച്ച് ദിവസവും  ഒരു നേരമെങ്കിലും നന്നായി മസാജ് ചെയ്യുന്നത് ചർമ്മം മൃദുലമായിരിക്കാൻ സഹായിക്കും.

മൃദുത്വം

ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുഖത്തെ ഇരുണ്ട നിറം മാറാനും നല്ലതാണ്.

ഇരുണ്ട നിറം മാറാൻ 

മുഖക്കുരു അകറ്റാനും, മുഖത്തെ കറുത്ത പാടുകൾ മാറ്റാനും ഐസ് ക്യൂബ് ഉപയോഗിക്കുന്നത് നല്ലതാണ്.

മുഖക്കുരു അകറ്റാൻ

രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ വീർത്തിരിക്കുന്നത് മാറാൻ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്താൽ മതിയാകും.

കണ്ണുകൾ വീർത്തിരിക്കുന്നത് മാറാൻ  

വരണ്ട ചുണ്ടുകൾ മാറി മൃദുലമായ ചുണ്ടുകൾ ലഭിക്കാൻ ഐസ് ഉപയോഗിച്ച് മസാജ് ചെയ്താൽ മതി.

ചുണ്ടുകൾ മൃദുലമാകാൻ

റോസ് വാട്ടറും വെള്ളരിക്ക ജ്യൂസും മിക്സ് ചെയ്ത് ഐസ് ട്രേയിൽ ഒഴിച്ച് ക്യൂബുകളാക്കി, മുഖത്ത് മസാജ് ചെയ്യുന്നത് തിളക്കമാർന്ന ചർമ്മം കിട്ടാൻ സഹായിക്കും.  

തിളക്കമുള്ള ചർമ്മം

NEXT: ആർത്തവ സമയത്ത്  വയറ് വീർക്കുന്നുണ്ടോ