29 March 2025
TV9 Malayalam
Pic Credit: Freepik
ഒരു കപ്പ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ടാണ് പലരും ഒരു ദിനം ആരംഭിക്കുന്നത്. പലര്‍ക്കും കാപ്പികുടി ഒഴിവാക്കാന്‍ പറ്റാത്ത ശീലമാണ്
കട്ടന്‍ കാപ്പി കുടിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? നമുക്ക് നോക്കാം. കാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്
ദിവസവും ബ്ലാക്ക് കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ആന്റിഓക്‌സിഡന്റുകൾ, കഫീൻ, ബി വിറ്റാമിനുകൾ പോലുള്ള അവശ്യ ന്യൂട്രിയന്റ്‌സ് തുടങ്ങിയവ കാപ്പിയിലുണ്ടെന്നാണ് പറയുന്നത്
മെന്റല്‍ അലര്‍ട്ട്‌നസ്, ഏകാഗ്രത, ഫിസിക്കല്‍ പെര്‍ഫോമന്‍സ്, മെറ്റബോളിസം, ഫാറ്റ് ബേണിങ് തുടങ്ങിയവയാണ് പ്രയോജനങ്ങള്‍
അമിതമായ കഫീൻ ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവയ്ക്ക് കാരണമായേക്കാം. അമിതമായ കഫീന്‍ ഉറക്കത്തിനും തടസമാണെന്ന് വിദഗ്ധര്‍ പറയുന്നു
വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ദഹനത്തെയും ആരോഗ്യത്തെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ വര്‍ധനവിനും കാരണമാകാമെന്ന് ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈൽ പരിശീലകൻ ലൂക്ക് കുടീഞ്ഞോ പറഞ്ഞു
വായനക്കാരുടെ താല്‍പര്യപ്രകാരം വിദഗ്ധാഭിപ്രായം മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണിത്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക