24 July 2024
Abdul basith
ശരീരഭാരം നിയന്ത്രിക്കേണ്ടത് ആരോഗ്യകരമായ ശരീരത്തിന് വളരെ അത്യാവശ്യമാണ്. കൃത്യമായ ഡയറ്റും ചെറിയ രീതിയിൽ വ്യായാമവുമുണ്ടെങ്കിൽ ഇതിന് സാധിക്കും.
അന്നജം അഥവാ കാർബോഹൈഡ്രേറ്റ്സ് നമുക്ക് ആവശ്യമുള്ളത് തന്നെയാണ്. എന്നാൽ ഇത് അധികം കഴിയ്ക്കുന്നത് ശരിയല്ല. കാർബ് കുറഞ്ഞ ചില ഭക്ഷണങ്ങൾ ഇതാ.
ചിക്കൻ ബ്രെസ്റ്റിൽ കാർബ് വളരെ കുറവും പ്രോട്ടീൻ വളരെ കൂടുതലുമാണ്. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും മെറ്റാബൊളിസം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
മത്തി, അയല തുടങ്ങിയ മീനുകൾ കാർബ് കുറഞ്ഞ ഭക്ഷണങ്ങളിൽ പെടുന്നു. ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനുമാണ് ഇവയിലുള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും.
കാർബ് വളരെ കുറഞ്ഞതും പ്രോട്ടീൻ വളരെ കൂടിയതുമായ ഭക്ഷണപദാർത്ഥമാണ് നട്ട്സ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിൽ പരമപ്രധാനമാണ്.
ഇലക്കറികളിൽ വൈറ്റമിനുകളും പൊട്ടാസ്യം മഗ്നീഷ്യം അയൺ തുടങ്ങിയ മിനറൽസുമാണ് ഉള്ളത്. കാർബ് കുറവും നാരുകൾ കൂടുതലുമാണ് ഇതിലുള്ളത്.
ആപ്പിൾ, ഓറഞ്ച്, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിൽ മിനറൽസ് ധാരാളമുള്ളതിനാൽ ഇതും ശരീരഭാരം നിയന്ത്രിക്കുന്നതിനെ സഹായിക്കും.