ഏകാന്തത

എപ്പോഴും മറ്റുള്ളവരില്‍ നിന്ന് മാറി തനിയെ ഇരിക്കാതെ നില്‍ക്കുക. കുറച്ച് സോഷ്യല്‍ ആയി ആരോഗ്യകരമായി സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക.

നെഗറ്റിവിറ്റി

എപ്പോഴും നമ്മളെ കുറിച്ച് മോശമായി ചിന്തിക്കുകയോ അല്ലെങ്കില്‍ മോശം ജഡ്ജ്‌മെന്റിലേക്ക് എത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് നിര്‍ത്തുക. എപ്പോഴും പോസിറ്റീവായിട്ടിരിക്കാന്‍ ശ്രദ്ധിക്കുക.

ഉറക്കം

ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും പരിഹരിക്കുക. ഡോക്ടറുടെ സഹായം ആവശ്യമാണെങ്കില്‍ അത് തേടി. നല്ല ഉറക്കം ഉറപ്പുവരുത്തുക.

ഡിപ്രഷന്‍ ഉള്ളവര്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക.

ഭക്ഷണം

ലഹരി

വിഷാദമുള്ളവര്‍ മദ്യം അല്ലെങ്കില്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. ഇത് വിഷാദത്തിന്റെ ബുദ്ധിമുട്ടുകളെ ഇരട്ടിപ്പിക്കും.

വ്യായാമം

കായികാധ്വാനമോ വ്യായാമമോ ഇല്ലാതിരിക്കുന്നതും വിഷാദമുള്ളവര്‍ക്ക് നല്ലനല്ല. അതിനാല്‍ നിര്‍ബന്ധമായും വ്യായാമം ചെയ്യുക.

സെല്‍ഫ് കെയര്‍

സ്വന്തം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. കുളി, മുടി, സ്‌കിന്‍ പരിചരണം, വസ്ത്രം വ്യത്തിയാക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.