4 OCTOBER 2024
ASWATHY BALACHANDRAN
ഡിജിറ്റൽ യുഗത്തിൽ, ജോലി ചെയ്യുന്ന പല പ്രൊഫഷണലുകൾക്കും കണ്ണിന് ബുദ്ധിമുട്ട് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു.
Pic Credit: GETTY IMAGE
കമ്പ്യൂട്ടർ സ്‌ക്രീനുകളിലും മൊബൈലിലും ഉറ്റുനോക്കി മണിക്കൂറുകളോളം ഇരിക്കുന്നത് "കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം" അല്ലെങ്കിൽ ഡിജിറ്റൽ ഐ സ്‌ട്രെയിൻ എന്ന അവസ്ഥയിലെത്തിക്കാം
വരണ്ട കണ്ണുകൾ, കാഴ്ച മങ്ങൽ, തലവേദന, കഴുത്തിലും തോളിലും വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ഇത് പരിഹരിക്കാൻ 20-20-20 റൂൾ പിന്തുടരാം. ഓരോ 20 മിനിറ്റിലും, 20 സെക്കൻഡ് ഇടവേള എടുത്ത് 20 അടി അകലെയുള്ള എന്തെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
വളരെ തെളിച്ചമുള്ളതോ മങ്ങിയതോ ആയ സ്ക്രീനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വരളുന്നത് തടയാൻ ജോലി സമയത്ത് കൂടുതൽ കണ്ണുചിമ്മുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ലൂബ്രിക്കേഷൻ കൂട്ടും.
Next: കേക്ക് വഴിയും ക്യാൻസറോ?