വീട്ടിലെ പല്ലി ശല്യം പലരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ഇവയെ തുരത്താൻ സാധിക്കും.
പല്ലികൾ വരാൻ ഇടയുള്ള സ്ഥലങ്ങളിൽ മുട്ടത്തോട് വയ്ക്കുന്നത് ഗുണം ചെയ്യും. മുട്ടയുടെ മണം പല്ലികൾക്ക് ഇഷ്ടമല്ല.
കുരുമുളക് സ്പ്രേ തയ്യാറാക്കി പല്ലിയെ കാണുന്ന ഇടങ്ങളിൽ തളിക്കാം. ഇതും പല്ലികളെ ഇല്ലാതാക്കാൻ സഹായിക്കും.
ഉള്ളി, വെളുത്തുള്ളി എന്നിവയുടെ നീര് അൽപം വെള്ളത്തിൽ ചേർത്ത് പല്ലികൾ മറഞ്ഞിരിക്കുന്ന ഇടങ്ങളിൽ തളിക്കാം.
പല്ലികൾ വരുന്ന സ്ഥലങ്ങളിൽ തണുത്ത വെള്ളം ഒഴിക്കാവുന്നതാണ്. കാരണം പല്ലികൾക്ക് അധികം ചൂടോ തണുപ്പോ താങ്ങാൻ കഴിയില്ല.
വിനാഗിരിയും നാരങ്ങ നീരും മിശ്രിതമാക്കി പല്ലികൾ പതിവായി കാണുന്ന ഇടങ്ങളിൽ തളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതും പല്ലികളെ തുരത്താൻ സഹായിക്കും.
യൂക്കാലിപ്റ്റസ് അല്ലെങ്കിൽ കർപ്പൂര തുളസി പോലുള്ള ശക്തമായ സുഗന്ധമുള്ള വസ്തുക്കളും പല്ലികളെ തുരത്താൻ സഹായിക്കും.
പുകയില പൊടി, കാപ്പി പൊടി എന്നിവ ചേർത്തുള്ള ചെറിയ ഗുളികകൾ തയ്യാറാക്കി വാതിലിന് സമീപമോ ജനലുകളിലോ വയ്ക്കാം.