വയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളാണ്. അതിന് ചില പരിഹാര മാർഗങ്ങളുണ്ട്.
പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടുന്നതിന് ഇടയാക്കും.
പ്രോട്ടീൻ അടങ്ങിയവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വഴി അമിതമായി ആഹാരം കഴിക്കുന്നത് തടയാനാകും.
വെറുംവയറ്റിൽ രണ്ട് ഗ്ലാസ് ഇളം ചൂട് വെള്ളം കുടിക്കുക. ഇത് കൊഴുപ്പ് അലിയിച്ച് കളയാൻ സഹായിക്കും.
പച്ചക്കറികൾ, പഴങ്ങൾ, ഓട്സ്, പയർവർഗങ്ങൾ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് അകറ്റാൻ ഗുണം ചെയ്യും.
സ്ട്രെസാണ് മറ്റൊരു വില്ലൻ. മാനസിക സമ്മർദ്ദം ശരീരഭാരം കൂടുന്നതിന് കാരണമാകാം. അതിനാൽ സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കുക.
ദിവസവും വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം നല്ലതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.