ഭക്ഷണത്തോടുള്ള ആക്രാന്തം കുറക്കണോ?

29 JUNE 2024

TV9 MALAYALAM 

ASWATHY BALACHANDRAN

കൃത്യമായ ഇടവേളകളിലല്ലാതെ തോന്നുമ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നത് ഒരു നല്ല ശീലമല്ല എന്നു മാത്രമല്ല.

എപ്പോഴും വിശപ്പ് 

ഇത് കുറയ്ക്കാൻ പല വഴികളുമുണ്ട്. അതിലൊന്നാണ് വാള്‍നട്ട് കഴിക്കുന്നത്. ഇതുവഴി ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കണം എന്ന തോന്നല്‍ ഇല്ലാതാക്കാമെന്നാണ് ഭക്ഷ്യവിദഗ്ധരുടെ പുതിയ കണ്ടെത്തല്‍.

വാള്‍നട്ട് കഴിക്കുന്നത്

സ്ഥിരമായിട്ട് വാള്‍നട്ട് കഴിക്കുന്നത് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കുമെന്നാണ് ഇവരുടെ വാദം. 

സ്ഥിരമായി കഴിക്കണം

വിശപ്പിനെ കുറയ്ക്കാന്‍ തലച്ചോറിനുള്ളിലെ ഒരു പ്രത്യേക ഭാഗം നമ്മളെ സഹായിക്കുന്നുണ്ടെന്നും വാള്‍നട്ട് കഴിക്കുന്നത് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നു .

തലച്ചോറിന്റെ പ്രവർത്തനം

ഇതാദ്യമായാണ് മനുഷ്യന്റെ ഇത്തരത്തിലുള്ള ഒരു വികാരത്തെ ഒരു ഭക്ഷണസാധനത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇത് ആദ്യം

ബോസ്റ്റണിലെ ബേത്ത് ഇസ്രായേല്‍ ഡെകൊണസ്സ് മെഡിക്കല്‍ സെന്ററിലെ (ബി.ഐ.ഡി.എം.സി.) ഒലിവിയ എം. ഫാര്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒലിവിയ എം. ഫാര്‍

സ്ഥിരമായി വാള്‍നട്ട് കഴിക്കുന്നവരില്‍ അമിതമായി ആഹാരം കഴിക്കാനുള്ള ത്വര ഇല്ലാതെ ആയതായാണ് ഒലിവിയയുടെ പഠനത്തിലൂടെ തെളിഞ്ഞത്.

ആഹാരത്തിനോടുള്ള ത്വര

ഫങ്ഷണല്‍ മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിങ് (fMRI) എന്ന സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇവര്‍ തലച്ചോറിനുള്ളിലെ മാറ്റങ്ങളുടെ പഠനം നടത്തിയത്.

റെസൊണന്‍സ് ഇമേജിങ്

next: പേരയ്ക്ക അത്രയ്ക്ക് പഴുക്കണമെന്നില്ല; പച്ചയ്ക്ക് കഴിച്ചു നോക്കൂ