ചില്ലറക്കാരനല്ല വെെറ്റമിൻ സി സെറം; ഉപയോ​ഗിക്കുന്നതിന്റെ ​ഗുണങ്ങൾ 

29 September 2024

TV9 Malayalam

സ്കിൻ കെയർ ചെയ്യുന്നവർ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒന്നാണ് സെറം. നെെസനാമെയിഡും കോജിക് ആസിഡും ഉൾപ്പെടെയുള്ള സെറങ്ങൾ വിപണിയിൽ ഉണ്ടെങ്കിലും വെെറ്റമിൻ സി സെറത്തോടാണ് എല്ലാവർക്കും താത്പര്യം.

സെറം

Pic Credit: Getty Images

മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാനും മുഖകാന്തി വർദ്ധിപ്പിക്കാനായും വെെറ്റമിൻ സി സ്ഥിരമായി ഉപയോ​ഗിക്കുന്നതിലൂടെ സാധിക്കുന്നു. രാവിലെയും വെെകിട്ടുമായാണ് സെെറം ഉപയോ​ഗിക്കേണ്ടത്. 

വെെറ്റമിൻ സി സെറം

ചർമ്മത്തിൽ ഉയർന്ന അളവിൽ തന്നെ ജലാംശം നില നിർത്തേണ്ടത് അത്യാവശ്യമാണ്. വൈറ്റമിൻ സി സെറം പുരട്ടുമ്പോൾ അത് ഈർപ്പം തടഞ്ഞ് മുഖത്തിന് തിളക്കം നൽകുന്നു. മാത്രമല്ല ഹൈഡ്രേറ്റിംഗ് ലെയർ സൃഷ്ടിക്കുന്നു.

ചർമ്മത്തിന് ജലാംശം

സൂര്യൻ്റെ ദോഷകരമായ കിരണങ്ങൾ ചർമ്മത്തിന് കേട് വരുത്തുന്നു. എന്നാൽ വൈറ്റമിൻ സി സിറത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ സൂര്യപ്രകാശം ഉണ്ടാക്കുന്ന ഫോട്ടോ ഡാം, ചുവപ്പ്, മറ്റ് പ്രകോപനങ്ങൾ എന്നിവയിൽ നിന്ന് രക്ഷിക്കുന്നു.

സൂര്യഘാതത്തെ നേരിടുന്നതിന്

വൈറ്റമിൻ സി സെറം ഡർക്ക് സർക്കിൾസിൽ നിന്ന് സംരക്ഷിക്കുന്നു.  സെറം പതിവായി പുരട്ടി മസാജ് ചെയ്യുന്നത് സർക്കിൾസ് ഇല്ലാതാക്കാൻ സഹായിക്കും. 

ഡാർക്ക് സർക്കിൾസ് മാറുന്നതിന്

Next: കണ്ണിനു ചുറ്റും കറുപ്പുണ്ടോ?