വൈറ്റമിൻ ബി12 അധികമുള്ള ഭക്ഷണപദാർത്ഥങ്ങൾ

06 April 2025

Abdul Basith

Pic Credit: Unsplash

ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ് വൈറ്റമിൻ ബി12. ചുവന്ന രക്താണുക്കളുടെ വളർച്ചയും നാഡീപ്രവർത്തനവുമൊക്കെ ഇത് സഹായിക്കും.

വൈറ്റമിൻ ബി12

വൈറ്റമിൻ ബി12 അടങ്ങിയ പല ഭക്ഷണപദാർഥങ്ങളുണ്ട്. ഈ പട്ടികയിൽ ചില ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ഭക്ഷണങ്ങൾ

വൈറ്റമിൻ ബി12ൻ്റെ ഏറ്റവും നല്ല ഉറവിടമാണ് കക്ക ഇറച്ചി. പ്രോട്ടീൺ, അയൺ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും കക്ക ഇറച്ചിയിലുണ്ട്.

കക്ക ഇറച്ചി

മത്തി കാഴ്ചയിൽ ചെറുതാണെങ്കിലും വൈറ്റമിൻ ബി12 ധാരാളമുണ്ട്. ഇതിനൊപ്പം ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് പോഷകങ്ങളും മത്തിയിലുണ്ട്.

മത്തി

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മത്സ്യങ്ങളിൽ ഒന്നാണ് സാൽമൺ. സാൽമണിലും വൈറ്റമിൻ ബി12 ഉണ്ട്. ഒപ്പം ഒമേഗ 3 ഫാറ്റി ആസിഡും.

സാൽമൺ

സൂപ്പർ ഫുഡായ മുട്ട വൈറ്റമിൻ ബി12ൻ്റെ പ്രധാന ഉറവിടമാണ്. ഒരു ബാലൻസ്ഡ് ഡയറ്റിൽ മുട്ട പ്രധാന ഘടകമാവുന്നത് ഇങ്ങനെയാണ്.

മുട്ട

പാലും പാലുത്പന്നങ്ങളും കഴിക്കുന്നത് വൈറ്റമിൻ ബി12 ലഭിക്കാൻ ഏറ്റവും നല്ല മാർഗമാണ്. ഇതും ബാലൻസ്ഡ് ഡയറ്റിൽ നിർണായകമാണ്.

പാല്

സ്വിസ് ചീസിൽ വൈറ്റമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി12നൊപ്പം കാൽഷ്യവും പ്രോട്ടീനും സ്വിസ് ചീസിൽ അടങ്ങിയിരിക്കുന്നു.

സ്വിസ് ചീസ്