വിറ്റാമിന്‍ ബി 12 കുറവ് എങ്ങനെ അറിയാം

4  April 2025

TV9 Malayalam

Pic Credit: Freepik

വിറ്റാമിന്‍ ബി12 ശരീരത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ ബി12ന്റെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ നോക്കാം

വിറ്റാമിന്‍ ബി12 

വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ ഏറ്റവും സാധാരണവുമായ ലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം. നിങ്ങൾ നിരന്തരം ക്ഷീണിതനാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം

ക്ഷീണം

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇതിന്റെ അഭാവം വിളര്‍ച്ചയിലേക്ക് നയിക്കാം

വിളര്‍ച്ച

നാഡികളുടെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 ആവശ്യമാണ്. അതുകൊണ്ട് വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ മരവിപ്പ് തോന്നാം

മരവിപ്പ്

ചിന്തിക്കാനുള്ള കഴിവ് കുറയുന്നതും,  ഓര്‍മക്കുറവും വിറ്റാമിന്‍ ബി12ന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഇത്തരം സാഹചര്യങ്ങളിലും ഡോക്ടറുടെ സേവനം തേടണം

ഓര്‍മ്മക്കുറവ്‌

വിറ്റാമിൻ ബി 12 സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ പങ്കുവഹിക്കുന്നു. ഇതിന്റെ അഭാവം വിഷാദത്തിന് കാരണമാകാം.

വിഷാദം

ഗ്ലോസിറ്റിസ് വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ മറ്റൊരു സാധാരണ ലക്ഷണമാണ്. കൂടാതെ, വായിലെ അൾസറോ വ്രണങ്ങളോ ഉണ്ടാകാം.

ഗ്ലോസിറ്റിസ്

കാഴ്ച പ്രശ്നങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങിയവയും വിറ്റാമിന്‍ ബി12ന്റെ ലക്ഷണങ്ങളാകാം. ഏത് ലക്ഷണമായാലും ഡോക്ടറുടെ സേവനം തേടണം.

കാഴ്ച പ്രശ്നങ്ങൾ