തലമുടിയുടെ വളർച്ചക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിറ്റാമിന്‍ ബി. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ ബി അടങ്ങിയ ചില ഭക്ഷണങ്ങൾ നോക്കാം.

വിറ്റാമിന്‍ ബി

Image Courtesy: Getty Images/PTI

പാലും പാലുല്പന്നങ്ങളിലും അടങ്ങിയിട്ടുള്ള ബയോട്ടിൻ തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

പാൽ

സാൽമൺ, മത്തി പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

മത്സ്യം

പ്രോട്ടീനും വിറ്റാമിൻ ബി-യും സിങ്കും ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.

മുട്ട

പയറുവർഗങ്ങളിൽ വിറ്റാമിൻ ബി, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

പയറുവർഗങ്ങൾ

വിറ്റാമിൻ എ, ബി, ഇ, കാൽസ്യം, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയടങ്ങിയ ചീര കഴിക്കുന്നത് തലമുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.

ചീര

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളിൽ തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

സിട്രസ് പഴങ്ങൾ

NEXT: കാഴ്ചശക്തി കൂട്ടാൻ ആപ്രിക്കോട്ടാണ് കേമൻ... ആരോഗ്യഗുണങ്ങൾ അറിയാം