ഇലയട

അരിപ്പൊടി വാഴയിലയിൽ അടയാക്കി പരത്തി ഉള്ളിൽ തേങ്ങയും ശർക്കരയും നിരത്തി ആവിയിൽ വേവിക്കുന്ന ഇലയട , വിഷുക്കാലത്തെ പ്രാതൽ വിഭവങ്ങളിൽ ഒരുകാലത്ത്  അവിഭാജ്യ ഘടകമായിരുന്നു.

കടച്ചക്ക തീയൽ

ഉള്ളിത്തീയലിനേക്കാൾ നാടൻ കടച്ചക്ക തീയലിനാണ്. തൊടിയിലെ കടപ്ലാവിൻ വിരിയുന്ന കുഞ്ഞൻ കടച്ചക്കയാണ് ഇവിടെ താരം

പഴം പ്രഥമൻ 

പ്രഥമനുകളിൽ പഴം പ്രഥമനാണ് പഴമ കൂടുതൽ. ചെറുപഴം അലിയിച്ചു നെയ്യിന്റെ മണത്തിൽ മുങ്ങിയെത്തുന്ന പ്രഥമൻ പപ്പടം ചേർത്തൊരു പിടി പിടിച്ചാൽ ബഹുകേമം

പുഴുക്ക് 

കപ്പ, കാച്ചിൽ, ചേമ്പ്, പയറ്‍ ഇങ്ങനെ കയ്യിൽ കിട്ടിയതെല്ലാം ചേർത്തൊരു കാടൻ പുഴുക്ക്. അത് മലയാളിയുടെ സ്വന്തം സൃഷ്ടിയാണ്.

എരിശ്ശരി 

തേങ്ങവറുത്തരച്ച് മത്തങ്ങ ഉടച്ചു ചേർത്തുള്ള എരിശ്ശേരി തനി മലയാളിക്കറിയാണ്