08 April 2025
TV9 MALAYALAM
Image Courtesy: Social Media
മലയാളികൾക്ക് ഓണം കഴിഞ്ഞാൽ പിന്നെ വിഷുവാണ് പ്രധാന ആഘോഷം. കേരളത്തിലെ കാർഷികോത്സവം കൂടിയാണ് വിഷു.
വിഷുവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളുണ്ട്. കേരളത്തിലെ പല ഭാഗങ്ങളിൽ പല രീതിയിലാണ് വിഷു ആഘോഷിക്കുന്നത്.
കണിക്കൊന്ന പോലെ വിഷുവിന് മാത്രം വിരുന്നെത്തുന്ന ഒരു പക്ഷിയാണ് വിഷുപക്ഷി. ഇന്നത്തെ തലമുറയ്ക്ക് അത്ര കേട്ടുപരിജയം ഉണ്ടാവില്ല.
നാട്ടിൻ പുറങ്ങളിൽ വിഷു പക്ഷി, ഉത്തരായണക്കിളി, കതിരു കാണാക്കിളി ,അച്ഛൻ കൊമ്പത്ത് തുടങ്ങി പല പേരുകളിലും ഈ കുയിൽ അറിയപ്പെടുന്നു.
വിഷു കാലത്തിനോട് അടുത്താണ് ഈ കിളിയുടെ ശബ്ദം കേൾക്കുന്നത്. അതിനാൽ ഇതിനെ വിഷുപ്പക്ഷി എന്ന് വ്യപകമായി വിളിക്കാൻ തുടങ്ങി.
വിഷുകാലമെന്നതിന് അപ്പുറം ചക്കയുടെയും മാങ്ങയുടെയും കാലമാണിത്. ചക്കയ്ക്കുപ്പുണ്ടോ എന്ന ശബ്ദം പുറപ്പെടുവിച്ചാണ് ഈ കുയിൽ എത്തുന്നത്.
ഇവയുടെ ശബ്ദം വളരെ ദുരെവരെ കേൾക്കാമെങ്കിലും ആളിനെ കണ്ണിന് മുന്നിൽ കിട്ടുക പ്രയാസമാണ്. മരച്ചില്ലകൾക്കിടയിലാണ് ഇവ ഇരിക്കാറുള്ളത്.
പണ്ട് കാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ വിഷുവിൻ്റെ വരവറിയിച്ചെത്തുന്ന ഈ കിളി ഇന്ന് വളരെ വിരളമായാണ് കാണപ്പെടുന്നത്.