വിഷു ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. വിഷു ആഘോഷത്തില്‍ ഏറ്റവും പ്രധാനമാണ് വിഷുക്കൈനീട്ടം നല്‍കുന്നത്

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. അത് എന്തെല്ലാമെന്നും, എങ്ങനെയാണ് നല്‍കേണ്ടതെന്നും നമുക്ക് പരിശോധിക്കാം

പ്രാധാന്യം

കുടുംബത്തിലെ മുതിര്‍ന്നവര്‍ അംഗങ്ങള്‍ക്കാണ് സാധാരണ വിഷുക്കൈനീട്ടം നല്‍കുന്നതെങ്കിലും, ചില സാഹചര്യങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൊടുക്കാറുണ്ട്

രീതി

കുടുംബങ്ങള്‍ക്കുള്ളില്‍ മാത്രമല്ല വിഷുക്കൈനീട്ടം നല്‍കുന്നത്. മറ്റ് ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കും വിഷുക്കൈനീട്ടം നല്‍കാം

കുടുംബത്തില്‍ മാത്രമല്ല

അടുത്ത വിഷുവരെ ഐശ്വര്യവും, സമൃദ്ധിയും ഉണ്ടാകട്ടെയെന്ന അനുഗ്രഹത്തോടെയും പ്രാര്‍ത്ഥനയോടെയും വിഷുക്കൈനീട്ടം നല്‍കണമെന്നാണ് പറയുന്നത്

ഐശ്വര്യം

പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് ആരംഭിച്ചതാണ് വിഷുക്കൈനീട്ട സമ്പ്രദായമെന്ന് കരുതുന്നു. ഇതില്‍ പൂര്‍ണമായ വ്യക്തതയില്ല

കൂട്ടുകുടുംബം

പഴമക്കാര്‍ പറയുന്നത് പ്രകാരം, കണി ഉരുളിയില്‍ നിന്ന് അരി, നെല്ല്, കൊന്നപ്പൂവ് തുടങ്ങിയവയെടുത്ത് കൈനീട്ടം നല്‍കണം. കണി കണ്ടതിന് ശേഷമാണ് ഇത് ചെയ്യേണ്ടത്

എങ്ങനെ നല്‍കണം?

പണ്ട് നാണയങ്ങളും, നോട്ടുകളും നല്‍കിയിരുന്നെങ്കില്‍ ഇന്ന് കൈനീട്ടവും ഡിജിറ്റലായി. ഗൂഗിള്‍ പേ അടക്കമുള്ള സംവിധാനങ്ങളിലൂടെ നല്‍കുന്നവരുണ്ട്‌

ഇപ്പോള്‍