ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്

03 Janary 2024

ABDUL BASITH

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. സിഡ്നിയിലെ അവസാന മത്സരത്തിൽ ഇന്ത്യ 185 റൺസിനാണ് ഓൾഔട്ടായത്.

ഇന്ത്യ- ഓസ്ട്രേലിയ

Image Credits: PTI

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പതിവുപോലെ സിഡ്നിയിലും തകർച്ച നേരിട്ടു. 40 റൺസ് നേടിയ ഋഷഭ് പന്ത് ആയിരുന്നു ടോപ്പ് സ്കോറർ.

ബാറ്റിംഗ് തകർച്ച

ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ വിരാട് കോലിയ്ക്ക് ഇന്നും തിളങ്ങാനായില്ല. 69 പന്തുകൾ ക്രീസിൽ നിന്ന താരം 17 റൺസ് മാത്രമെടുത്ത് പുറത്തായി.

വിരാട് കോലി

ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തിൽ ബാറ്റ് വച്ച് ഔട്ടാവുന്ന പതിവ് ഈ കളിയും കോലി തുടർന്നു. സ്കോട്ട് ബോളണ്ട് ആണ് താരത്തെ പുറത്താക്കിയത്.

ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ്

ഈ ഇന്നിംഗ്സോടെ കോലി ഒരു മോശം റെക്കോർഡിലുമെത്തി. ബൗളർമാർ കൂടുതലുള്ള പട്ടികയിൽ ജസ്പ്രീത് ബുംറയ്ക്കും പിന്നിലാണ് വിരാട് കോലി.

റെക്കോർഡ്

ഒരു ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിംഗ്സിൽ ഏറ്റവും മോശം ശരാശരിയെന്ന പട്ടികയിലാണ് കോലി ഇടം നേടിയത്. കേശവ് മഹാരാജാണ് ഒന്നാമത്.

ശരാശരി

പട്ടികയിൽ വിരാട് കോലിയാണ് രണ്ടാമത്. മൂന്നാമത് ജസ്പ്രീത് ബുംറ. ബുംറയുടെ ശരാശരി എട്ട് ആണ്. കേശവ് മഹാരാജിൻ്റെ ശരാശരി 5.4.

പട്ടിക

Next : ബുംറയെ കാത്തിരിയ്ക്കുന്നത് തകർപ്പൻ റെക്കോർഡ്