വിറ്റാമിൻ ബി12 കുറവുള്ളവരിൽ കാണുന്ന അഞ്ച് ലക്ഷണങ്ങൾ

31 July 2024

Abdul basith

മനുഷ്യശരീരത്തിന് വളരെ ആവശ്യമുള്ള വിറ്റാമിനാണ് വിറ്റാമിൻ ബി12. തളർച്ചയും ക്ഷീണവും തോന്നുന്നതിനുള്ള പ്രധാന കാരണം വിറ്റാമിൻ ബി12ൻ്റെ അഭാവമാണ്.

വിറ്റാമിൻ ബി12

ഡിഎൻഎ രൂപീകരണത്തിലും ചുവന്ന രക്താണുക്കളുടെ നിർമാണത്തിലുമൊക്കെ വിറ്റാമിൻ ബി12 നിർണായക പങ്കുവഹിക്കുന്നു. ഈ വിറ്റാമിൻ കുറവുള്ളവരിൽ കാണുന്ന അഞ്ച് ലക്ഷണങ്ങൾ

ഡിഎൻഎ

എപ്പോഴും തളർച്ചയും ക്ഷീണവുമുള്ളവർക്ക് വിറ്റാമിൻ ബി12ൻ്റെ അഭാവമുണ്ടാവാം. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉണ്ടാവാത്തതാണ് കാരണം.

തളർച്ച

കൈകളിലെയും കാലുകളിലെയും തരിപ്പും വിറ്റാമിൻ ബി12ൻ്റെ അഭാവം കൊണ്ട് ഉണ്ടാവുന്നതാണ്. നെർവ് തകരാർ കാരണമാണ് ഇതുണ്ടാവുന്നത്.

കൈകാൽ തരിപ്പ്

ഓർമ്മക്കുറവും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതും വിറ്റാമിൻ ബി12ൻ്റെ അഭാവം കൊണ്ട് ഉണ്ടാവാം.

ധാരണാശക്തി

വായ്പ്പുണ്ണിൻ്റെ കാരണങ്ങളിലൊന്ന് വിറ്റാമിൻ ബി12ൻ്റെ അഭാവമാണ്. പലർക്കും സാധാരണയായി വരാറുള്ളതാണിത്.

വായ്പ്പുണ്ണ്

മൂഡ് വ്യതിയാനങ്ങളും വിറ്റാമിൻ ബി12ൻ്റെ അഭാവം കൊണ്ട് ഉണ്ടാവാം. 

മൂഡ് വ്യതിയാനങ്ങൾ