11 JUNE 2024
TV9 MALAYALAM
വെറും 300 രൂപ വിലവരുന്ന ആഭരണം ആറുകോടി രൂപയ്ക്കാണ് ജയ്പൂരില്‍ വിറ്റത്. വിലക്കുറഞ്ഞ ആഭരണം നല്‍കിയെന്നാരോപിച്ച് യുഎസിലെ യുവതിയെ രാജസ്ഥാനിലെ കടയുടമയാണ് കബളിപ്പിച്ചത്.
ആറ് കോടി രൂപ വിലയുണ്ടെന്ന് പറഞ്ഞ് കൃത്രിമ ആഭരണങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ കടയില്‍ നിന്നാണ് യുവതി ചെറിഷ്, സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്.
ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് ആഭരണങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു.
ജയ്പൂരില്‍ നിന്ന് താന്‍ ആഭരണം വാങ്ങിയ ഗൗരവ് സോണിയെ നേരില്‍ കണ്ടുവെന്നും അയാള്‍ ഈ ആരോപണം നിഷേദിച്ചുവെന്നുമാണ് യുഎസ് സ്വദേശിയായ യുവതി പറയുന്നത്.
പിന്നീട് ജയ്പൂര്‍ പൊലീസിലും യുഎസ് എംബസിയിലും യുവതി പരാതി നല്‍കിയിരുന്നു. നിലവില്‍ ഒളിവില്‍ കഴിയുന്ന ഗൗരവിനും പിതാവിനും വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.