27 AUGUST 2024
ASWATHY BALACHANDRAN
വിരസതയകറ്റാന്‍ ഓണ്‍ലൈന്‍ വിഡിയോകള്‍ തുടര്‍ച്ചയായി സ്വിച്ച് ചെയ്യുന്നത് വിരസത രൂക്ഷമാക്കുമെന്ന് പഠനം.
Pic Credit: Pinterest
ഇന്‍സ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോട്ട്സുമൊക്കെ കാണുന്നത് ആദ്യമാദ്യം ബോറടി മാറ്റുമെങ്കിലും പീന്നിട് അത് കൂടുതൽ വിഡിയോകള്‍ പരുതുന്നതിലേക്കും നയിച്ചേക്കും.
Pic Credit: Pinterest
മനുഷ്യന്‍റെ ശ്രദ്ധയും വിരസതയും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. കാറ്റി ടാം.
Pic Credit: Pinterest
ഒരാള്‍ ഒരു വിഡിയോയില്‍ നിന്ന് മറ്റൊന്നിലേക്ക് വളരെ പെട്ടെന്ന് സ്വിച്ച് ചെയ്യുമ്പോള്‍ ശ്രദ്ധകുറയുകയും കൂടുതല്‍ തൃപ്തി നല്‍കുന്ന ഉള്ളടക്കത്തിനായി പരുതാനും ആരംഭിക്കും.
Pic Credit: Pinterest
ഇതിനെ ഡിജിറ്റല്‍ സ്വിച്ചിങ് എന്നാണ് വിളിക്കുന്നത്. ഇത് കൂടുതല്‍ വിരസതയിലേക്കും ശ്രദ്ധക്കുറവിലേക്കും ഈ ശീലം നയിക്കും.
Pic Credit: Pinterest
ഒരു വിഭാഗത്തെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ സ്കിപ് അല്ലെങ്കില്‍ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്യാനാകാത്ത വിധം കാണിച്ചപ്പോള്‍ അവര്‍ക്ക് വിരസത കുറഞ്ഞതായും പഠനം പറയുന്നു.
Pic Credit: Pinterest
Next: ഭക്ഷണം കഴിച്ച് സ്ട്രെസ് കുറയ്ക്കാം