വിറ്റാമിന്‍ എ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി പച്ചക്കറികളില്‍ ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് പോഷകസമൃദ്ധമാണ്

മധുരക്കിഴങ്ങ്‌

കാരറ്റാണ് വിറ്റാമിന്‍ എയ്ക്കുള്ള മറ്റൊരു ഓപ്ഷന്‍. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, നാരുകൾ എന്നിവയും കാരറ്റിലുണ്ട്‌

കാരറ്റ്‌

നമുക്കെല്ലാം സുപരിചിതമായ ചീരയും വിറ്റാമിന്‍ എയുടെ ഉറവിടമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് ചീര.

ചീര

മിക്കവര്‍ക്കും ഏറെ പ്രിയങ്കരമായ മാമ്പഴത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്‌. നിരവധി ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിലൂടെ ലഭിക്കുന്നു

മാമ്പഴം

വിറ്റാമിന്‍ എ ലഭിക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നതും നല്ലതാണ്‌. വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയവയും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു

തണ്ണിമത്തന്‍

നമ്മുടെ നാട്ടില്‍ ഏറെ കാണുന്ന പപ്പായയിലുമുണ്ട് വിറ്റാമിന്‍ എ. ഇതിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്‌

പപ്പായ

നമ്മളില്‍ പലര്‍ക്കും ഏറെ പ്രിയങ്കരമായ പേരയ്ക്കയും വിറ്റാമിന്‍ എ നല്‍കുന്നു. വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിലുണ്ട്‌

പേരയ്ക്ക

വിറ്റാമിന്‍ എ പാഷന്‍ ഫ്രൂട്ടിലുമുണ്ട്‌. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്.

പാഷൻ ഫ്രൂട്ട്