02 January 2025
JENISH THOMAS
മുടിയുടെ സംരക്ഷണത്തിന് എല്ലാവരും ആശ്രയിക്കുന്നത് ഷാംപൂവിനെയാണ്. എന്നാൽ കെമിക്കലുകൾ നിറഞ്ഞ ഷാംപൂ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
Pic Credit: TV9 Network
അതുകൊണ്ട് ഒട്ടും കെമിക്കലുകൾ ഇല്ലാത്ത നാടൻ പ്രയോഗം ഇന്ന് പരിചയപ്പെടാം. എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന താളി
വീട്ടുമുറ്റത്ത് ചെമ്പരത്തി ഉണ്ടെങ്കിൽ നിങ്ങൾക്ക് താളി വേഗത്തിൽ ഉണ്ടാക്കാം.ചെമ്പരത്തി പൂവും അതിൻ്റെ ഇലയും ചേർത്ത് മിക്സിയിലോ കല്ലില്ലോ ഇട്ട് നല്ലപോലെ അരയ്ക്കുക
ആദ്യം തലയിൽ നല്ല പോലെ എണ്ണ തേക്കുക. തുടർന്ന് അരച്ചെടുത്ത താളി തലയിൽ തേക്കുക. നല്ല പോലെ തേച്ച് അൽപ്പം നേരം കാത്തിരിക്കുക.
ഓർക്കുക ഒരുപാട് നേരം കാത്തിരുന്നാൽ തണ്ണുപ്പ് കാരണം ചിലർക്ക് നിരെറക്കമുണ്ടായി ജലദോഷം പോലെയുള്ള പിടിപ്പെടാൻ സാധ്യതയുണ്ട്.
കാത്തിരുന്നതിന് ശേഷം വെള്ളം ഒഴിച്ച് തലയിൽ തേച്ച് വെച്ചിരിക്കുന്ന താള നല്ല പോലെ കഴുകി കളയുക. സോപ്പോ ഷാംപൂവോ ഒന്നും ഉപയോഗിക്കാൻ പാടില്ല. മുടി സോഫ്റ്റായി ലഭിക്കുന്നതാണ്.
Next: മൈഗ്രോനിൻ്റെ പ്രധാന ലക്ഷ്ണങ്ങൾ